Sunday, March 29, 2009

കടന്നുപോയ വഴികള്‍

സ്കൂള്‍ ജീവിതത്തിനു ശേഷം മൂന്നൊ നാലൊ പേരെ ഒഴിച്ച്‌ ആരെയും കാണാന്‍ സാധിച്ചിട്ടില്ല. അഥവാ ശ്രമിച്ചിട്ടില്ല എന്നു തന്നെ പറയാം. ആരും അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നിട്ടുമില്ല. എങ്കിലും പ്രീ ഡിഗ്രിക്കു ചിലര്‍ ഒരുമിച്ചുണ്ടായിരുന്നു. എന്തായാലും അതിനു ശേഷം ആരും തമ്മില്‍ കണ്ടിട്ടില്ല എന്നാണു തോന്നുന്നത്‌ . പലരും ജീവിതത്തിന്റെ പല മേഖലകളിലേക്കു തിരിഞ്ഞു. അവരെല്ലാം എവിടെയാണു പഠിച്ചത്‌ എന്താണു പഠിച്ചത്‌ എന്നും ആര്‍ക്കും അറിയില്ല. ചിലര്‍ ഡിഗ്രി, ചിലര്‍ അതിനും മുകളിലേക്ക്‌ , ചിലര്‍ വിദേശങ്ങളിലേക്ക്‌ ജോലി തേടി പോയി. കുറച്ചു പേര്‍ നാട്ടില്‍ തന്നെ ജോലിയായി ജീവിക്കുന്നു.

എന്തായാലും നമ്മുടെ കൂട്ടുകാര്‍ എല്ലാവരും ഏതാണ്ട്‌ നല്ല നിലയിലാണെന്നു തോന്നുന്നു. അവനവനു വേണ്ട ജീവിതമാര്‍ഗം അവനവന്‍ തന്നെ കണ്ടു പിടിച്ചു എന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം. ജീവിതം അവനവന്റെ കൈകളില്‍ സുരക്ഷിതമാണെന്നു വിശ്വസിക്കാം.

വരാന്‍ പോകുന്ന ഈ സുഹൃദ്‌ സംഗമത്തില്‍ ജീവിതത്തിന്റെ നാനാ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കും എന്ന ഉറച്ച വിശ്വാസത്തിലാണു , ഇതിനു മുന്‍ കൈ എടുത്തവര്‍ . എല്ലവര്‍ക്കും തമ്മില്‍ കാണാനും പരസ്പരം സുഖ:ദുഖങ്ങള്‍ പങ്കു വക്കാനും ഇതൊരവസരമാണു. ഇല്ലായ്മയിലും വല്ലായ്മയിലും കൂടെ നില്‍ക്കുന്ന നമ്മുടെ ജീവിതപങ്കാളികളെയും നമുക്ക്‌ പരസ്പരം പരിചയപ്പെടാം.

ഇങ്ങിനെയൊരു സംഗമത്തിനു തുടക്കം നല്‍കിയ സൗജയും ഊമൈഫയും രാമചന്ദ്രനും വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.

പല നാടുകളില്‍ കിടക്കുന്ന എല്ലാവരുടെയും ഫോണ്‍ നമ്പര്‍ അഥവാ വിലാസം കണ്ടു പിടിക്കുക എന്നതു അത്ര എളുപ്പമുള്ള കാര്യമല്ല. എന്തായാലും എല്ലാവരും ഇതില്‍ വളരെ താല്‍പര്യമുള്ളവരാണു എന്നുള്ളതില്‍ ഞങ്ങള്‍ വളരെ സന്തോഷിക്കുന്നു. വിദേശത്തുള്ള എല്ലാവരും തന്നെ ആകാംക്ഷാഭരിതരായാണു കാണപ്പെടുന്നതു.

പല നാടുകളിലൂടെ, പല വഴികളൂടെ , പല ജീവിതരീതികളിലൂടെ വരുന്നവരാണു എല്ലാവരും. പലരും കണ്ടാല്‍ പോലും തിരിച്ചറിയാതായിട്ടുണ്ടാകും. എങ്കിലും ഈ വരുന്ന മേയ്‌ 9-ആം തീയ്യതി എല്ലാവര്‍ക്കും ആകാംക്ഷാപൂര്‍വം പരസ്പരം കാത്തിരിക്കാം.

ads

Ditulis Oleh : akavoor Hari: 12:19 AM Kategori:

1 അഭിപ്രായങ്ങള്‍:

akavoor said...

please post your comments here ..in English or in malayalam

 

Blogroll

Photobucket

About