
മെയ് 9........എല്ലാവരും കാത്തിരുന്ന ദിവസം എത്തിച്ചേര്‍ന്നു. മഴക്കായി കാത്തിരുന്ന വേഴാമ്പലിനെ പോലെ നമ്മള്‍ കാത്തിരുന്ന ദിവസം .......മനസ്സില്‍ നൂറു നൂറു സ്വപ്നങ്ങള്‍ വാരി വിതറിയ പോലെ , ഓരോരുത്തരുടെയും മനസ്സുകള്‍ സ്കൂളിലേക്കു എത്താന്‍ വെമ്പുകയായിരുന്നു. പരസ്പരം ഇ മെയിലിലൂടെ കൈമാറിയ സന്ദേശങ്ങള്‍ മാത്രമാണു ഇത്രയും നാള്‍ മനസ്സിലുണ്ടായിരുന്ന കൂട്ടുകാര്‍. ഇന്നു എല്ലാവരും പരസ്പരം കാണുവാനും സൗഹൃദം പങ്കുവക്കുവാനും നിശ്ചയിച്ചുറച്ചു സ്കൂളില്‍ എത്തിച്ചേരുകയാണു. ഓര്‍മ്മയിലില്ലാത്ത പല മുഖങ്ങളും ഇന്നു ഇവിടെ തുറക്കപ്പെടുകയാണു.
9 മണിക്കാണു നമ്മുടെ പരിപാടി തുടങ്ങാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും 8 മണിക്കു തന്നെ പലരും സ്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇ മെയിലിലൂടെ കേട്ടറിഞ്ഞ സുനിലിനെ മനസ്സിലാക്കാന്‍ നന്നെ വിഷമിച്ചു. അതില്‍ വളരെ വിഷമം തോന്നി. കൃഷ്ണകുമാറിനെ മനസ്സിലാക്കാന്‍ വിഷമമുണ്ടായില്ല. ദിലീപിന്റെ ഫോട്ടൊ മുന്‍പു കണ്ടിട്ടുള്ളതിനാല്‍ തിരിച്ചറിഞ്ഞു.
എത്ര പൂക്കാലങ്ങള്‍ വന്നാലും ഇത്രയും നല്ലൊരു പൂക്കാലം നമ്മുടെ ജീവിതത്തില്‍ വന്നിട്ടില്ല എന്നു എല്ലാവരും ചിന്തിക്കുന്നുണ്ടാവണം. ഓര്‍മമകളുടെ ഈ പൂക്കാലത്തിലെ ഒരു പൂ ആകാന്‍ വേണ്ടി മാത്രം പുറം നാട്ടില്‍ നിന്നു എത്തിച്ചേര്‍ന്നവരാണു ദിലീപ്, കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍. അതുകൊണ്ടുതന്നെ ആ പൂക്കള്‍ക്ക് സൗരഭ്യം കുറച്ചു കൂടും എന്നാണു തോന്നുന്നത്.
കുറച്കു വൈകിയാണെങ്കിലും കൃത്യം 10.15നു തന്നെ നമ്മുടെ പഴയ ഹെഡ് മിസ്റ്റ്രസ് ശ്രീമതി.ഭാമ ടീച്ചര്‍ വിളക്കു കൊളുത്തി ഓര്‍മ്മകളുടെ പൂക്കാലം എന്ന മഹദ് സംഗമം ഉദ്ഘാടനം ചെയ്തു. അതിനു ശേഷം നമ്മെ വിട്ടു പോയ നമ്മുടെ സഹപാഠികളായിരുന്ന സുഷമ, സന്തോഷ് കുമാര്‍, വിശ്വനാഥന്‍ എന്നിവരുടെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. നമ്മുടെ ഏറ്റവും പ്രിയങ്കരരായ അദ്ധ്യാപകര്‍ എല്ലാവരെയും തന്നെ കൃഷ്ണകുമാറും ബിമലും സുസ്വാഗതം ചെയ്തു. ആന്റണി സാര്‍, ആനി ടീച്ചര്‍,സരോജിനി ടീച്ചര്‍, ഇന്ദിര ടീച്ചര്‍, രാധാമണി ടിച്ചര്‍, വല്‍സ ടീച്ചര്‍, മംഗളാവതി ടീച്ചര്‍, കൃഷ്ണന്‍ കുട്ടി സാര്‍ പിന്നെ നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ മധു സാര്‍, സ്കൂളിന്റെ മനേജര്‍ തുടങ്ങിയവര്‍ സമയത്തിനു തന്നെ എത്തിച്ചേര്‍ന്നിരുന്നു. അവരുടെ വിദ്ധ്യാര്‍ഥികളെ കുടുംബസമേതം കാണാന്‍ സാധിച്ചതില്‍ അവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഉണ്ടായിരുന്നു.
33 പേര്‍ ഈ മഹദ് സംഗമത്തില്‍ പങ്കെടുത്തു . കുടുംബസമേതം എത്തിയവരുടെ പരസ്പരമുള്ള പരിചയപ്പെടല്‍ വളരെ ഉത്സാഹപൂര്‍വ്വമായിരുന്നു. എല്ലാവരും വളരെ ഇടപഴകിച്ചേര്‍ന്നു പരിചയപ്പെട്ടത് ഏറ്റവും ആഹ്ലാദം പകരുന്ന ഒരു മുഹൂര്‍ത്തമായിരുന്നു.
വികാരഭരിതരായാണു എല്ലാ അദ്ധ്യാപകരും അവരുടെ വിദ്ധ്യാര്‍ഥികള്‍ക്കു സ്നേഹാശംസകള്‍ നേര്‍ന്നത്. അവര്‍ക്കു അവരുടെ വിദ്ധ്യാര്‍ഥികളെ കുറിച്ചു പറയാനുള്ള കാര്യങ്ങള്‍ സന്തോഷപൂര്‍വ്വം പങ്കുവച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തലായിരുന്നു. ഇതിനു നേത്രിത്വം നല്‍കിയതു കൃഷ്ണകുമാറും ബിമലുമായിരുന്നു. ഇടക്കു കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. എല്ലാവരും ഈ സംഗമത്തില്‍ സന്തോഷപൂര്‍വ്വം പങ്കെടുത്തു ചെറുതാണെങ്കിലും രണ്ടു വാക്കു സംസാരിച്ചതില്‍ ഞങ്ങള്‍ വളരെ ചാരിതാര്‍ഥ്യമുള്ളവരാണു. പലര്‍ക്കും ഇങ്ങിനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടു എന്നറിയിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ കൂടണമെന്ന് എല്ലാവരും കൂടി തീരുമാനിക്കുകയും ചെയ്തു.
പ്രത്യേകം എടുത്തു പറയേണ്ട മറ്റൊരു കാര്യം സ്കൂളിലേക്കു വേണ്ടി ഒരു എന്‍ഡോവ് മെന്റ് ഏര്‍പ്പെടുത്താനുണ്ടായ സന്മനസ്സാണു. ഒാരോരുത്തര്‍ക്കും പറ്റുന്ന തുക ഇതിലേക്കു നീക്കി വയ്ക്കണമെന്ന തീരുമാനം എല്ലാവര്‍ക്കും സമ്മതമായിരുന്നു. തുക അടുത്ത വര്‍ഷം നല്‍കാനാണു തീരുമാനം. എല്ലാവരും കൂടി ഒരു ചെറിയ വിനോദയാത്ര പോകുവാനും തീരുമാനിച്ചു.
വൈകുന്നേരം 4.30നു ഓര്‍മകളുടെ ഈ സംഗമത്തിനു തിരശ്ശീല വീണു.
Sunday, May 24, 2009
ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്
Lainnya dari
Subscribe to:
Post Comments (Atom)


1 അഭിപ്രായങ്ങള്‍:
hai...its new look
Post a Comment