ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ദിവസം അടുത്തു വരുന്നു. ഇതിനിടയില്‍ കുറച്ചു സുഹൃത്തുക്കളെ കൂടി കാണുവാന്‍ സാധിച്ചു. പലരും പ്രത്യേകിച്ചു ആണ്‍കുട്ടികള്‍ വളരെയേറെ മാറിയിരിക്കുന്നു. അവരുടെ പഴയ രൂപം പാടെ മാറിയിരിക്കുന്നു. ഹെന്റെറി, ഇഖ്ബാല്‍ തുടങ്ങിയവര്‍ മെലിഞ്ഞ കുട്ടികളായിരുന്നു. ഇന്നു അവര്‍ വളരെ തടിച്ചിരിക്കുന്നു. ഹരിഹരനും , ഒരു പക്ഷെ ഞാന്‍ കാണാത്തതുകൊണ്ടായിരിക്കും മാറ്റം തോന്നിയത്.
ജയലക്ഷ്മി , ബിന്ദു, ഷൈലജ തുടങ്ങിയവര്‍ ബോംബെയിലെ നിവാസികളായിരിക്കുന്നു. ജയ പണ്ടേ തടിച്ച ഒരു സുന്ദരിയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ വണ്ണം വച്ചിരിക്കുന്നു. ബിന്ദുവിനും ഷൈലജക്കും നമ്മുടെ ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നതില്‍ അവര്‍ക്കും അതിലേറെ നമുക്കും അതിയായ വിഷമമുണ്ട്. എങ്കിലും അവര്‍ നാട്ടില്‍ വരുമ്പോള്‍ കാണാം എന്നറിയിച്ചിട്ടുണ്ട്.
നമ്മുടെ വിദേശത്തുള്ള കൂട്ടു കാര്‍ നാട്ടില്‍ എത്തിക്കഴിഞ്ഞു. ആര്‍മിയിലുള്ള സെബാസ്റ്റ്യനും വന്നുചേര്‍ന്നതില്‍ നാം അഭിമാനം കൊള്ളുന്നു. ദിലീപും കൃഷ്ണകുമാറും എത്തുമെന്നുള്ള കാര്യം വളരെ സന്തോഷം തരുന്നു. അവരുടെ വിശേഷങ്ങളറിയാന്‍ വളരെ താല്പര്യപൂര്വ്വം കാത്തിരിക്കുന്നു. മരുഭൂമിയിലും രാജ്യത്തിന്റെ തന്നെ അതിര്‍ത്തി കാക്കുന്ന നമ്മുടെ പ്രിയ കൂട്ടുകാര്‍ക്കുമായി നമുക്കു കാത്തിരിക്കാം.
നമ്മുടെ ഇടയില്‍ സദാനന്ദന് എന്നൊരു വക്കീലു കൂടിയുണ്ടെന്നു നമുക്കു അഭിമാനിക്കാം. വലിയ തിരക്കിനിടയിലും വിളിക്കാന്‍ മനസ്സുണ്ടായി എന്നതില്‍ സന്തോഷിക്കുന്നു. വിന്‍സെന്റ് ബാംഗളൂരില്‍ ടീച്ചറായി ജോലി നോക്കുന്നു. ജോണ്സണ് വിദേശത്താണു . മനോജ്, പ്രസാദ്, ചെറിയാന് ജോസെഫ് ഇവര്‍ക്കൊന്നും തന്നെ ഒരു മാറ്റവും ഇല്ല. ഞങ്ങള്‍ ജോണ്സണ്, മനോജ്, ജോഷി, ബിമല്‍, കേശവന്, ശോഭ, തുടങ്ങിയവര്‍ എടനാടു സ്കൂളില്‍ ഒന്നാം ക്ലാസു മുതല്‍ ഒരുമിച്ചു പഠിച്ചവരാണു. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം കണ്ടില്ലെങ്കിലും മറക്കാന്‍ പറ്റുകയില്ല.
ശ്രീകല, വല്‍സ , ജീന, ലതികേശ്വരി, ആനി, ബുഷറ ബാബുരാജ്, ഇവരെല്ലാം ഏതു രൂപത്തിലും ഭാവത്തിലും ആണെന്നു കാത്തിരുന്നു കാണാം.
ഈ സംഗമത്തിനു പങ്കെടുക്കാന്‍ നമ്മുടെ എല്ലാ അദ്ധ്യാപകരും എത്തുമെന്നു നമുക്കു കരുതാം. പലരും ഇപ്പോള്‍ തനിയെ ജീവിക്കുന്നു. കുട്ടികള്‍ പുറത്തു പഠിക്കുകയോ, ജോലി നോക്കുകയോ ആണു്. പ്രായം ആയതൊഴിച്ചാല്‍ വേറെ അസ്വസ്ഥതകള്‍ ഇല്ല എന്നു തന്നെ പറയാം. എന്തായാലും കുറച്ചു അദ്ധ്യാപകരെ കാണാന്‍ സാധിച്ചു. ബാക്കിയുള്ളവര്‍ അന്നത്തെ ദിവസം വരുമെന്നു കരുതുന്നു. ഇനിയും ബാക്കിയുള്ളവരെയും കൂടി കാണാന്‍ സാധിക്കുമെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് മെയ് 9 നു വേണ്ടി കാത്തിരിക്കാം.

welcome
to
2
0
0
9
may 9
വട്ടക്കണ്ണട
നാടിനു നേരേ ഒരു കണ്ണാടി

1 അഭിപ്രായങ്ങള്‍:
please read and post your comments here...........
Post a Comment